Thursday, 9 October 2014

Palestine: Clashes reported in Occupied Jerusalem

8th Oct 2014
Palestine: Clashes reported in Occupied Jerusalem


By Saed Bannoura

IMEMC & Agencies: Eyewitnesses have reported, Tuesday, that clashes took place between dozens of local youth and Israeli soldiers and police officers, after the army imposed further restrictions on the entry of Muslims into the al-Aqsa mosque, in occupied Jerusalem, on the last day of the Muslim al-Adha holiday.
Local sources said that the soldiers, and the police, escalated their strict measures limiting and preventing the entry of hundreds of worshipers into the mosque, especially the few who were allowed to leave Gaza and head to Jerusalem for Eid prayers.
The clashes mainly took place near the Bab al-Majlis (The Council Gate) and Hatta Gate in the Old City of occupied Jerusalem.
According to Israeli sources, some protesters threw Molotov cocktails at the soldiers and the police, causing minor injuries; the police sealed the entire area and invaded it.
http://imemc.org/article/69324

Palestine: Several injuries reported after Israeli soldiers invaded Nablus to kidnap Legislator

9th Oct 2014
Palestine: Several injuries reported after Israeli soldiers invaded Nablus to kidnap Legislator

[Photo: Legislator Ahmad al-Hajj Ali - Shehab News]

IMEMC & Agencies: Several armored Israeli military jeeps invaded on Wednesday, at dawn, the northern West Bank city of Nablus, in an attempt to kidnap an elderly Palestinian legislator, clashing with dozens of local youth and causing scores of injuries.
Eyewitnesses said the soldiers invaded the city through the ‘Aseera road, heading towards the al-‘Ein refugee camp, before breaking into the home of legislator Ahmad al-Hajj ‘Ali, 75 years of age, in an attempt to kidnap him.
‘Ali was not at home when the soldiers invaded it; this is the fifth attempt carried out by the army to kidnap the legislator.
The invasion led to clashes that extended to the Rafidia area and Tunis Street, while the soldiers fired dozens of gas bombs, causing many Palestinians to suffer the effects of tear gas inhalation; no arrests were reported during the invasion.
Soldiers conduct daily invasions and assaults against the Palestinians, their properties and lands in different parts of the occupied West Bank.
The Ahrar Center for Detainees’ Studies and Human Rights said in a report, published on October 2, that 28 Palestinian legislators, and two government ministers, are currently held by Israel, with the majority of them held without charges.
Among the detained legislators are Legislative Council Head Dr. Aziz Dweik, 66, and legislators Marwan Barghouthi who has been imprisoned since 2002, and legislator Ahmad Saadat (Secretary-General of General of the Popular Front for the Liberation of Palestine (PFLP) who has been imprisoned since 2006.
In Jenin, also in the northern part of the occupied West Bank, soldiers invaded several homes and ransacked them before kidnapping two Palestinians.

Mexico: Thousands march for missing students

9th Oct 2014
Mexico: Thousands march for missing students

Tens of thousands have marched in Mexico to join tearful families of 43 missing students amid fears a gang may have executed them. The protesters accuse the police of being complicit in the students being abducted.
More than 20,000 were said to have gathered in Wednesday in Chilpancingo, the state capital of Guerrero, to protest about the disappearance of 43 students and demand that police find them.
As part of their demonstration, the participants were able to shut down the main highway that links Mexico City with Acapulco.
Among the banners was one posing the question “Who governs Guerrero?” – apparently referencing the fact that police have been implicated with the disappearances, allegedly as part of links with organized crime.
Mexiko La Parota Polizei Massengrab Inspektion 04.10.2014
The authorities say they are still awaiting information about bodies found in a mass grave
Investigators are still awaiting the results of tests to see if any of the 28 bodies that were found in a mass grave at the weekend belonged to the students. The corpses were found in the same location where two assassins from the Guerreros Unidos gang admitted to having executed 17 students.
‘Police fired on bus’
The disappearances occurred on September 26, after authorities say the police and their gang allies fired upon buses that the students had commandeered to take them home from the town of Iguala.
The students came from a teacher training college known as a bastion of radical protests and for defying drug cartel extortion. The region’s student teachers are known to sometimes take over buses and force drivers to transport them. Three of the students were said to have died initially during that incident alone.
There was also violence later on in the day when an unidentified man fired shots at two taxis and a bus on the main highway, killing two of those on the bus and one in a taxi.
Mexican President Enrique Pena Nieto has received calls from the United Nations to solve the disappearances and investigate why attacks took place.
Hundreds of federal forces were deployed to take over security in Iguala on Monday, with local police being disarmed. Some 30 investigators from the attorney general’s office were sent to the town.
An estimated 22 local police have been arrested in connection with the violence, while the town mayor of Iguala – who also faces investigation – has apparently fled.
rc/jm (AFP, AP, Reuters)

Pakistan: US drone strike kills three in North Waziristan

9th Oct 2014
Pakistan: US drone strike kills three in North Waziristan


By Zahir Shah Sherazi

PESHAWAR, (Dawn): At least three people were killed and two others injured in a US drone attack in the North Waziristan tribal region, security sources said.
Sources said the drone fired missiles targeting a vehicle in the Loman area of Dattakhel Tehsil. Today’s strike is the fifth consecutive drone attack in the last five days, as the US-led drone campaign targets suspected militants and their hideouts in restive North and South Waziristan.
North Waziristan is among Pakistan’s seven tribal districts near the Afghan border which are rife with insurgents and are alleged to be strongholds of Taliban and Al Qaeda operatives, among others.
Pakistan’s military in mid-June had launched an all-out operation, named ‘Zarb-i-Azb’, against Taliban militants in the region which is still under way.
Drone attacks are widely unpopular across Pakistan and according to survey conducted in June this year, 66 per cent of the country’s citizens oppose these strikes.

മധുരമുള്ള ദാമ്പത്യത്തിനു സൗന്ദര്യ ബോധം അനിവാര്യം

husband and wifeഒരിക്കല്‍ ഖുവൈല ബിന്‍ത് ഹകീം, ആഇശ(റ)യുടെ വീട്ടില്‍ കയറിവന്നു. ഉസ്മാന്‍ ബിന്‍ മദ്ഊന്‍ (റ) ആണ് ഖുവൈലയുടെ ഭര്‍ത്താവ്. അവര്‍ വന്നുകയറിയപ്പോള്‍ വീട്ടില്‍ തിരുനബി (സ്വ) യും ഉണ്ടായിരുന്നു. ഒരുതരം വിരൂപ വസ്ത്രധാരണമായിരുന്നു അപ്പോള്‍ അവരുടേത്. ആ രൂപത്തില്‍ അവരെ കണ്ട തിരുനബിയുടെ പിതൃസമാനമായ ഹൃദയം അശാന്തമായി. “ഞാന്‍ നിങ്ങള്‍ക്കൊരു പിതാവിനെപ്പോലെയാണ്” എന്ന് തന്നെ മറ്റൊരിക്കല്‍ പറഞ്ഞിട്ടുള്ള തിരുനബി (സ്വ) തന്റെ അനുചരന്മാരുടെ സുസ്ഥിതിയില്‍ അതീവ തല്‍പരനായിരുന്നു. ആയിശ (റ) യോട് തിരുനബി (സ്വ) ചോദിച്ചു:
“എന്താണ് ഖുവൈല വൃത്തിയില്ലാത്ത രൂപത്തില്‍?”
ആഇശ (റ) മറുപടി പറഞ്ഞു: “അവരുടെ ഭര്‍ത്താവിനു പകലെല്ലാം നോമ്പും രാത്രി മുഴുവന്‍ നമസ്കാരവുമാണ്. ഭര്‍ത്താവില്ലാത്തത് പോലെ. അതുകൊണ്ടാണ് അണിഞ്ഞൊരുങ്ങുന്നതെല്ലാം അവര്‍ ഉപേക്ഷിച്ചത്”
തിരുനബി (സ്വ) ഉസ്മാനെ (റ) ആളയച്ചു വരുത്തി.
തിരുനബി (സ്വ): “താങ്കള്‍ക്കെന്റെ ചര്യയില്‍ താല്പര്യക്കുറവുണ്ടോ?”
ഉസ്മാന്‍ (റ) : “ഇല്ല ദൂതരെ, അങ്ങയുടെ ചര്യയല്ലേ ഞാനന്വേഷിക്കുന്നത്”
തിരുനബി (സ്വ): “എന്നാല്‍, ഞാന്‍ (രാത്രി) ഉറങ്ങും, നിസ്കരിക്കും. ഞാന്‍ നോമ്പനുഷ്ടിക്കും, ഒഴിവാക്കുകയും ചെയ്യും. ഭാര്യമാരുമായി ബന്ധപ്പെടാറുമുണ്ട്. ഉസ്മാന്‍, അല്ലാഹുവിനെ സൂക്ഷിക്കണേ. താങ്കളുടെ ഭാര്യക്ക് ചില അവകാശങ്ങളുണ്ട്. താങ്കളുടെ അതിഥിക്കും ചില അവകാശങ്ങളുണ്ട്. സ്വന്തം ശരീരത്തിനും ചില അവകാശങ്ങളുണ്ട്. അതുകൊണ്ട്, നോമ്പെടുക്കുക; നോമ്പ് ഒഴിവാക്കുക. നിസ്കരിക്കുക, ഉറങ്ങുകയും ചെയ്യുക.”
വിജയകരമായ ദാമ്പത്യ ജീവിതത്തിന് ഏറ്റവും അനുപേക്ഷണീയമായ അടിസ്ഥാന ഘടകങ്ങളെ അടിവരയിടുന്നതാണ് ഈ സംഭവം. വുശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്ത “അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്ത്രമാണ്‌” (സൂറത്തു റൂം: 31) എന്ന മഹിതമായ പാരസ്പര്യത്തിന്റെ പ്രയോഗത്തെ ജാഗ്രതയോടെ നിരീക്ഷിക്കുകയായിരുന്നു തിരുനബി (സ്വ). കാരണം, ആ പാരസ്പര്യം തന്നെയാണ് കുടുംബത്തില്‍ സന്തുഷ്ടിയും സൗഭാഗ്യങ്ങളും സാധ്യമാക്കുന്നത്. അതിന്റെ അഭാവത്തില്‍ ദാമ്പത്യം നരകതുല്യമായിരിക്കും.
ഇണയുടെ ആവശ്യങ്ങളും അഭിരുചികളും മനസ്സിലാക്കുന്നതിലും നിറവേറ്റുന്നതിലും പരാജയപ്പെടുകയാണെങ്കില്‍, കുടുംബ ജീവിതത്തില്‍ അസംതൃപ്തി ഉടലെടുക്കും എന്നുമാത്രമല്ല സമൂഹഗാത്രത്തില്‍ പുഴുക്കുത്തായേക്കാവുന്ന സന്താനങ്ങളുടെ ഉത്പാദനമടക്കമുള്ള ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ക്ക് ഹേതുവാകുകയും ചെയ്യും. ഹണിമൂണ്‍ കഴിഞ്ഞാല്‍ പിന്നെ ദാമ്പത്യം ഒരു ഗതികെട്ട അഡ്ജസ്റ്റ്മെന്റോ അഭിനയമോ ആയി അധ:പതിക്കുന്നതിന്റെ മൂലകാരണം ഇപ്പറഞ്ഞ പാരസ്പര്യത്തിന്റെ അഭാവം തന്നെയാണ്.
പുതിയ കാലത്തിന്റെ വിചിത്ര ശീലങ്ങളും തലതിരിച്ചിലുകളുമാണ് കുടുംബ ജീവിതത്തിലും വില്ലന്റെ വേഷം കെട്ടിയാടുന്നത്‌. സൌന്ദര്യവര്‍ദ്ദക വസ്തുക്കളില്‍ കുളിച്ച് നാട്ടുകാരുടെ മുന്നിലേക്ക്‌ ലങ്കിമിനുങ്ങി ഇറങ്ങിപ്പുറപ്പെടുന്നവള്‍, വീട്ടിനകത്ത് തന്റെ കണവന്റെ മുന്നില്‍ പ്രേതസമാനമായ പേക്കോലത്തിലായിരിക്കും നില്പ്. ഭര്‍ത്താവിന്റെ ഇഷ്ടത്തിനൊത്ത് അവനു വേണ്ടി മാത്രം കേശ വേഷങ്ങളില്‍ ശ്രദ്ധവയ്ക്കേണ്ടവള്‍ അന്യനു വേണ്ടി മാത്രം അണിഞ്ഞൊരുമ്പോള്‍, കുടുംബ ഭദ്രതയുടെ ആണിക്കല്ലിളക്കുകയും അതോടൊപ്പം മറ്റുള്ളവരെ വഴിപിഴപ്പിക്കുകയുമാണ്‌.
തിരുനബി (സ്വ) പറഞ്ഞു: “ഏതെങ്കിലും സ്ത്രീ സുഗന്ധം പൂശി ജനങ്ങളുടെ മുന്നിലെക്കിറങ്ങുകയും, അവളുടെ സുഗന്ധം അവരാസ്വദിക്കാന്‍ വേണ്ടി അവരുടെ അരികിലൂടെ നടക്കുയും ചെയ്‌താല്‍ അവള്‍ വ്യഭിചാരിണിയാണ്” (അബൂ ദാവൂദ്, തുര്‍മുദി, നാസാഇ). വിശ്വാസിനിയായ ഒരു ഭാര്യതന്റെ ഭര്‍ത്താവിനു വേണ്ടിയല്ലാതെ ചമഞ്ഞൊരുങ്ങുകയില്ല. അങ്ങനെയാണ് മേല്‍പ്പറഞ്ഞ കഥയിലെ ഖുവൈല (റ) ചിന്തിച്ചത്. ഭര്‍ത്താവിനു വേണ്ടെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് ചമയേണ്ടത്.
ഖുവൈല (റ) യുടെ രൂപത്തെക്കുറിച്ച് തിരുനബി (സ്വ) അസ്വസ്ഥനായത് നോക്കൂ. പ്രിയതമന്റെ മുന്നില്‍ പെണ്ണൊരുങ്ങിത്തന്നെ നില്ക്കണം എന്ന അദ്ധ്യാപനമാണ് ആ ഇടപെടലിലൂടെ അവിടുന്ന് നടത്തിയത്. ഭാര്യയുടെവൃത്തിയില്ലാത്ത രൂപം ഭര്‍ത്താവ് കാണാന്‍ ഇടവരരുത്. അതിനുള്ള എല്ലാ സാധ്യതകളേയും തിരുനബി (സ്വ) അങ്ങേയറ്റം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. വിദൂരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരോട്, തിരിച്ചുവരുമ്പോള്‍ രാത്രിവന്നു വാതില്‍ മുട്ടുന്ന ‘സര്‍പ്രൈസ്’ ഏര്‍പ്പാട് പാടില്ലെന്നും മറിച്ച്, “(രഹസ്യഭാഗങ്ങള്‍) വൃത്തിയാക്കി, മുടി ചീകിയൊതുക്കി” അണിഞ്ഞൊരുങ്ങാന്‍ അവര്‍ക്ക് വേണ്ടത്ര സമയം അനുവദിക്കണമെന്നും അവിടുന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു (ബുഖാരി, മുസ്ലിം). കൂടുതലും പകല്‍ സമയത്തായിരുന്നു പ്രവാചകന്റെ തിരിച്ചുവരവുണ്ടായിരുന്നത്. വന്നാല്‍തന്നെ പള്ളിയില്‍ തങ്ങും, വീട്ടിലുള്ളവര്‍ വൃത്തിയവാന്‍ വേണ്ടി.
അവളെ കണ്ടാല്‍ അവനൊരു സന്തോഷം തോന്നണം എന്നതായിരുന്നു തിരുനബി (സ്വ) യുടെ കാഴ്ചപ്പാട്. അതുകൊണ്ടാണ്, ഭയഭക്തി കഴിഞ്ഞാല്‍ പിന്നെ ഒരാള്‍ക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം ധര്‍മ്മനിഷ്ടയുള്ള പെണ്ണാണ് എന്ന് പറഞ്ഞ തിരുനബി, അവളുടെ ഗുണവിശേഷങ്ങളുടെ കൂട്ടത്തില്‍ “അവളിലേക്ക്‌ നോക്കിയാല്‍ അവള്‍ അവനെ സന്തോഷിപ്പിക്കും” (ഇബ്നു മാജ) എന്ന് എടുത്തുപറഞ്ഞത്.
അവളുടെ വേഷവിധാനങ്ങള്‍ അവ്വിധം സന്തോഷദായകമല്ലാതാകുമ്പോള്‍ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും പിന്നെ തെരുവുകളിലും കാണപ്പെടുന്ന, ശരീരത്തിന്റെ നിന്മോന്നതികള്‍ സ്ഥിരം പരിപാലിച്ചു നടക്കുന്ന അവര്‍ഗ്ളാസ്സ് പെണ്ണുങ്ങളിലേക്ക് അവന്റെ കണ്ണുകള്‍ പായുന്നുവെങ്കില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. “ഓ യുവാക്കളെ, നിങ്ങളില്‍ വിവാഹ സൗകര്യം ഒത്തവരെല്ലാം വിവാഹം കഴിക്കണം വിവാഹം കഴിക്കൂ” എന്ന ആഹ്വാനത്തിന് തിരുനബി (സ്വ) തന്നെ കാരണം പറഞ്ഞത് അതു നിങ്ങളുടെ ലൈംഗികാവയവത്തിനും കണ്ണിനും പാതിവ്രത്യം കൂടുതല്‍ പ്രദാനം ചെയ്യും എന്നാണ്. അവന്റെ കണ്ണുകള്‍ക്ക്‌ അങ്ങനെയൊരു സംരക്ഷണം നല്‍കാന്‍ കഴിയുന്ന നിലവാരത്തിലല്ല അവളുടെ പെര്‍ഫോമന്‍സ് എങ്കില്‍, വിവാഹം അതിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തില്‍ വിജയിച്ചു എന്നു പറയാനാവില്ല. വിവാഹം കഴിച്ചിട്ടും കണ്ണുകള്‍ വ്യഭിചാരത്തില്‍ തന്നെ.
അതോടൊപ്പം, കണ്ണൊരു തുടക്കം മാത്രമാണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. “കണ്ണ് വ്യഭിചരിക്കും. അതിന്റെ വ്യഭിചാരം നോട്ടമാണ്. കൈ വ്യഭിചരിക്കും. അതിന്റെ വ്യഭിചാരം സ്പര്‍ശമാണ്. കാല്‍ വ്യഭിചരിക്കും. അതിന്റെ വ്യഭിചാരം ചവിട്ടടികളാണ്. നാവ് വ്യഭിചരിക്കും. അതിന്റെ വ്യഭിചാരം സംസാരമാണ്. വായ്‌ വ്യഭിചരിക്കും. അതിന്റെ വ്യഭിചാരം ചുംബനമാണ്. മനസ്സ് ആശിക്കും. ലൈംഗികാവയവം ആ ആശയെ സാക്ഷല്കരിക്കുകയോ നിരാകരിക്കുകയോ ചെയ്യും.” (ബുഖാരി) എന്ന തിരുവചനം അപകടകരമായ പരിണിതിയെക്കുറിച്ചുള്ള താക്കീതാണ്. അത്തരം അപകടങ്ങള്ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് ഒരു പെണ്ണ് നിര്‍വ്വഹിക്കേണ്ട അടിസ്ഥാനപരമായ ചുമതല.
ഇതെല്ലാം കുടുംബിനികളുടെ കടമകളാണെങ്കില്‍, അതേ അനുപാതത്തില്‍ പുരുഷനുമുണ്ട് ഉത്തരവാദിത്തങ്ങള്‍. “അവര്‍ക്കുള്ള (സ്ത്രീകള്‍ക്കുള്ള) ബാധ്യതകളുടെ അത്രതന്നെ ന്യായമായ അവകാശങ്ങളും അവര്‍ക്കുണ്ട്” (അല്‍ ബഖറ: 228). തിരുനബി (സ്വ) യും പറഞ്ഞു: “നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യമാരില്‍ നിന്ന് ലഭിക്കേണ്ട ചില അവകാശങ്ങളുണ്ട്. നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളില്‍ നിന്ന് ലഭിക്കേണ്ട ചില അവകാശങ്ങളുമുണ്ട്” (തുര്‍മുദി) ഭാര്യയുടെ സൗന്ദര്യബോധമില്ലയ്മയെക്കുറിച്ച് പരാതിപ്പെടുന്നത്തിനു മുമ്പ്, അവളുടെ അവകാശമായ ആഗ്രഹങ്ങളും അഭിരുചികളും പരിഗണിക്കാറുണ്ടോ എന്നൊരു ആത്മപരിശോധന പുരുഷനും നടത്തേണ്ടതാണ്.
ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തലവന്‍ എന്നറിയപ്പെട്ട സ്വഹാബീ പ്രമുഖന്‍ ഇബ്നു അബ്ബാസ് (റ) തലമുടിയൊക്കെ ചീകിയൊതുക്കി സ്റ്റൈലാകുന്നത് കണ്ട് അത്ഭുതംകൂറിയ ശിഷ്യന്മാരോട് അവിടുന്ന് പറഞ്ഞത് ഇങ്ങനെയാണ്:“ഭാര്യ എനിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നത് പോലെ അവള്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം,“അവര്‍ക്കുള്ള ബാധ്യതകളുടെ അത്രതന്നെ ന്യായമായ അവകാശങ്ങളും അവര്‍ക്കുണ്ട്” എന്നല്ലേ അല്ലാഹു പറഞ്ഞത്.”
കെട്ടിയവന്‍ വൃത്തിയിലും വെടിപ്പിലും നടന്നു കാണണം എന്നു തന്നെയാണ് ഏതു പെണ്ണും ആഗ്രഹിക്കുക. താടിയും മുടിയും വൃത്തിയാക്കാതെ കാട്ടാള വേഷത്തില്‍ കഴിയുന്നത്‌ കെട്ടിയവളുടെ മനസ്സ് കാണാതെ പോകലാണ്.ഉമര്‍ ബിന്‍ ഖത്ത്വാബി (റ) ന്റെ മുന്നില്‍വൃത്തിയില്ലാത്ത കോലത്തില്‍ ഒരാള്‍ വന്നു. അയാളെ തനിക്കു വേണ്ടേവേണ്ട എന്നു പറഞ്ഞുകൊണ്ട് അയാളുടെ ഭാര്യയുമുണ്ട് കൂടെ. ഉമറി (റ) ന് ആ വെറുപ്പിന്റെ കാരണംമനസ്സിലായി. അയാളെ കൊണ്ടുപോയൊന്നു കുളിപ്പിച്ച് നഖവും മുടിയുമൊക്കെ വെട്ടി ഒതുക്കി വൃത്തിയാക്കി കൊണ്ടുവരാന്‍ അവിടെയുള്ളവരോട്കല്പിച്ചു. കുളിച്ചു വന്നപ്പോള്‍ ആളാകെ മാറിപ്പോയി. തിരിച്ചറിയാന്‍ ഭാര്യപോലും പ്രയാസപ്പെട്ടു. ആളെ മനസ്സിലായപ്പോള്‍ പെണ്ണ് തന്റെ സ്വരം മാറ്റി. അയാളുടെ കൂടെ തിരിച്ചുപോയി.
താടിയും മുടിയും ഒതുക്കാതെ കടന്നുവന്നൊരു വ്യക്തിയെക്കുറിച്ച് “മുടിയൊന്നൊതുക്കാന്‍ അയാളുടെ കയ്യില്‍ എണ്ണയൊന്നുമില്ലെ, ചെകുത്താനെപ്പോലെ കയറിവന്നിരിക്കുന്നു”എന്നു പോലും പറഞ്ഞുപോയി, പൊതുവെ ശാന്തനായ തിരുനബി (സ്വ).
“വസ്ത്രധാരണവും മറ്റു രീതികളും എല്ലാ കാലത്തും ഒരു പോലെയാകുകയില്ല. പ്രായാനുസൃതമായി വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. യുവത്വകാലത്തിന്റെ സ്റ്റൈല്‍ വയസ്സ് കാലത്ത് ചേരുകയില്ല. ഏതായാലും തന്റെ ഭാര്യയെ സന്തോഷിപ്പിക്കാനും അതുവഴി അവളുടെ പാതിവ്രത്യം സംരക്ഷിക്കാനും ആവശ്യമായ രീതിയില്‍ അവയെല്ലാം ശ്രദ്ധിക്കണം”എന്നു മഹാ പണ്ഡിതന്മാര്‍ പറഞ്ഞതായി ഇമാം ഖുര്‍ത്വുബി (റ) ഉദ്ധരിക്കുന്നുണ്ട്.
ഇവയെല്ലാം ദമ്പതിമാരുടെ ചമയങ്ങളും വേഷവിധാനങ്ങളും സംബന്ധമായ ചിന്താവിഷയങ്ങളാണെങ്കില്‍, ലൈംഗികമായ ആവശ്യങ്ങളും അഭിരുചികളും അതിലേറെ പ്രധാനമാണ് എന്നതാണ് ഖുവൈലാ കഥയുടെ ബാക്കി. അതീവ ഗൗരവമായിരുന്നു ഉസ്മാനെ (റ) ഉപദേശിച്ചപപോള്‍ തിരുനബി (സ്വ) യുടെ സ്വരം. മാലോകരെല്ലാം ഉറക്കംപൂണ്ടു കിടക്കുമ്പോള്‍ തന്റെ നാഥന്റെ മുന്നില്‍ തനിച്ച് പ്രാര്‍ത്ഥനാ നിരതനായി രാത്രി കഴിക്കുക എന്നത് അത്യധികം പുണ്യമേറിയ കര്‍മ്മമാണ്‌. ആ പുണ്യ കര്‍മ്മമാണ്‌ തിരുനബി (സ്വ) നിയന്ത്രിച്ചത്. കെട്ടിയവളെ പട്ടിണിക്കിട്ട്കൊണ്ടൊരു അത്യാരാധന വേണ്ട.
ഉമ്മുദ്ദര്‍ദാഇ (റ) നെ തീരെ പരിഗണിക്കാതെ പകല്‍ നോമ്പും രാത്രി നിസ്കാരവുമായി കഴിഞ്ഞു കൂടിയ ഭര്‍ത്താവ് അബുദ്ദര്‍ദാഇ (റ) നെ സല്‍മാനുല്‍ ഫാരിസി (റ) ശാസിച്ച സമാനമായൊരു സംഭവവും ഹദീസില്‍ കാണാം. ആ സംഭവത്തില്‍ സല്‍മാന്‍(റ) പറഞ്ഞത് തിരുനബി(സ്വ) ശരിവച്ചു.ഒരു രാത്രി തിരുനബിക്ക് (സ്വ) തന്നെ ഉറങ്ങാതെ പ്രാര്‍ത്ഥിക്കണം എന്നുവന്നപ്പോള്‍ പറ്റിക്കിടക്കുന്ന ആഇശ(റ)യില്‍ നിന്ന് മുന്‍‌കൂര്‍ സമ്മതം ചോദിച്ചുവാങ്ങുകയായിരുന്നു. “ഇന്നുരാത്രി പ്രാര്‍ത്ഥനയില്‍ കഴിഞ്ഞുകൂടാന്‍ എനിക്കുസമ്മതം തരില്ലേ, ആഇശ”എന്ന ചോദ്യത്തിന് പ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു: “അങ്ങെന്റെ ചാരത്തുണ്ടാവണം എന്നതാണെന്റെ താല്പര്യം. പക്ഷേ, അങ്ങയുടെ സന്തോഷമാണ് എന്റെയും സന്തോഷം”
ഇണയെ അവഗണിച്ചു നടത്തുന്ന അതിരുവിട്ട പാതിരാ പ്രാര്‍ത്ഥന പോലും നിരര്‍ത്ഥകമാണെങ്കില്‍, അവളെ വീട്ടില്‍ തനിച്ചാക്കി കൂട്ടുകാരോടൊന്നിച്ച് രാത്രി അലഞ്ഞു നടക്കുന്നതിനു ഏതു ന്യായം കൊണ്ടാണ് സാധൂകരിക്കാനാവുക?
ഇപ്പറഞ്ഞ ബാധ്യതകളെല്ലാം കേവലം ഇണയുടെ താല്പര്യത്തിന് വേണ്ടി മാത്രമാണെന്ന് ധരിക്കരുത്. അന്ത്യനാളില്‍ ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്തമാണിതെലലാം. ഖുവൈലയുടെ കഥയില്‍ തിരുനബി (സ്വ) പറഞ്ഞത് നോക്കൂ. “ഉസ്മാന്‍, അല്ലാഹുവിനെ സൂക്ഷിക്കണേ”. ഗൗരവമേറിയ ഇതേ ഉപദേശം തന്നെയാണ് പ്രവാചകന്‍ വിടവാങ്ങല്‍ പ്രസംഗത്തിലും അല്‍പം വിശദീകരിച്ചു പറഞ്ഞത്: “സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. കാരണം, അവരെ നിങ്ങള്‍ സ്വീകരിച്ചത് അല്ലാഹുവിന്റെ ജാമ്യത്തിലാണ്. അവരുടെ ഉപസ്ഥം നിങ്ങള്‍ ഹലാലാക്കിയത് അല്ലാഹുവിന്റെ പേര് പറഞ്ഞിട്ടാണ്….” (മുസ്ലിം). മറ്റൊരു ഹദീസ്: “വിശ്വാസികളില്‍ പരിപൂര്‍ണ്ണമായ വിശ്വാസമുള്ളവര്‍ നല്ല സ്വഭാവമുള്ളവരാണ്. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ കുടുംബത്തോട് ഉത്തമ സ്വഭാവമുള്ളവരാണ്”
ഈ വിഷയത്തില്‍ സ്ത്രീയുടെ ഉത്തരവാദിത്തവും ഒട്ടും ചെറുതല്ല. ബുഖാരിയുംമുസ്ലിമും നിവേദനം ചെയ്ത ഹദീസ്: “ഒരാള്‍ തന്റെ ഭാര്യയെ വിരിപ്പിലേക്കു ക്ഷണിച്ചിട്ടും അവള്‍ വഴങ്ങിയില്ലെങ്കില്‍, അങ്ങനെ അയാള്‍ കുപിതനായി രാവു തീര്‍ക്കുകയും ചെയ്‌താല്‍ പുലരുവോളം മാലാഖമാര്‍ അവളെ ശപിച്ചുകൊണ്ടിരിക്കും”. ഭര്‍ത്താവിനെ തൃപ്തനാക്കിയവാളാണ് അവളെങ്കില്‍, ഇഹത്തിലും പരത്തിലും അവള്‍ സ്വര്‍ഗ്ഗത്തിലാണ്. “ഒരു സ്ത്രീ മരണപ്പെടുമ്പോള്‍ അവളുടെ ഭര്‍ത്താവ് അവളെക്കുറിച്ച് തൃപ്തനാണെങ്കില്‍ അവള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതു തന്നെ” (തുര്‍മുദി)
സ്നേഹവും അതിന്റെ ആത്മാര്‍ത്ഥമായ പ്രകടനങ്ങളുമാണ് ഏതു ബന്ധത്തേയുമെന്നപോലെ വിവാഹജീവിതത്തിലും ഇഴയടുപ്പം സാധ്യമാക്കുന്നത്. എത്രയൊക്കെ സ്നേഹം കൊണ്ട് ദൃഢപ്പെട്ട ബന്ധമാണെങ്കിലും, മേല്‍പറഞ്ഞത്‌ പോലുള്ള വൈകാരികവും വിഷയ സംബന്ധിയുമായ പ്രശ്നങ്ങളും ദാമ്പത്യജീവിതത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്.
അതുകൊണ്ട്തന്നെ, ഇണയെ ഇണയായിക്കാണാനും ഹിതം മനസ്സിലാക്കി ഉടുത്തൊരുങ്ങാനും ഇരുവരും മുതിരേണ്ടത് കുടുംബത്തിന്റെ ഭദ്രത സംരക്ഷിക്കാന്‍ അനിവാര്യമാണ്. ഭംഗിയെന്നത് വിചിത്രമാം വിധം പുനര്‍നിര്‍വ്വചിക്കപ്പെട്ട, സനാതന സങ്കല്പങ്ങളെല്ലാം നോക്കുകുത്തികളായി വിറങ്ങലിച്ചുപോയ പുതുയുഗത്തില്‍ വിശേഷിച്ചും.
കൂട്ടത്തില്‍, ഇടയ്ക്കിടെ എന്തെങ്കിലും പുതുമയും കൗതുകവും സൃഷ്ടിക്കാനും റൊമാന്‍സ് നിലനിര്‍ത്താനും ആവശ്യമായ സര്‍ഗ്ഗാത്മക ശ്രമങ്ങള്‍ കൂടി ദമ്പതിമാരില്‍ നിന്നുണ്ടാവുമ്പോള്‍ ദാമ്പത്യം കൂടുതല്‍ ഊഷ്മളവും മധുരിതവുമായിരിക്കും
(ഈ ലേഖനം നേരത്തെ ‘ഗള്‍ഫ് സത്യധാര’യില്‍ പ്രസിദ്ധീകരിച്ചിരുന്നു)

ലൈംഗികത: ഇസ്‌ലാമിക വീക്ഷണത്തില്‍

പ്രായപൂര്‍ത്തിയോടടുക്കുമ്പോള്‍ ജീവികളില്‍ മൊട്ടിട്ടുവരുന്ന ഒരു വികാരമാണ് ലൈംഗിക മോഹം.  പ്രായപൂര്‍ത്തിയോടെത്തന്നെ അതൊരു പ്രകൃതിഗുണമായി മാറും. മനുഷ്യനെ വഴി തെറ്റിക്കാന്‍ ഏറെ സാധ്യതയുള്ള ഒന്നാണിത്. കാമത്തെ വിവേകംകൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ അപകടത്തില്‍ പെടും. ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ മനസ്സിലാക്കി ജീവിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികത പുണ്യമാണ്. നിയമ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന പക്ഷം പരലോകത്തു പ്രതിഫലം ലഭിക്കുന്നു. ഒരിക്കല്‍ പ്രവാചകന്‍ സ്വഹാബത്തിനോടു പറഞ്ഞു: ഇണയുമായി നിങ്ങള്‍ നടത്തുന്ന സംഭോഗം സ്വദഖയാണ്. അവര്‍ ആശ്ചര്യത്തോടെ ചോദിച്ചു: അത് സ്വദഖയാകുന്നത് എങ്ങനെ? അപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു: നിങ്ങള്‍ അത് ചെയ്യുന്നത് നിഷിദ്ധമായ രീതിയിലാണെങ്കില്‍ ശിക്ഷയില്ലേ. ഉണ്ടെന്നവര്‍ മറുപടി പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: എങ്കില്‍ അനുവദനീയമായ രീതിയില്‍ അത് ചെയ്യുന്നവനു പ്രതിഫലവുമുണ്ട് (മുസ്‌ലിം, തുഹ്ഫ (7/187).
ഇണയുമായുള്ള ലൈംഗിക ബന്ധം ആത്മീയ സുരക്ഷയുടെയും സംതൃപ്തിയുടെയും ഭാഗമായി കാണണം. ലൈംഗിക ദാഹ പൂര്‍ത്തീകരണം ഒരു അനുഷ്ഠാനമാകുന്നതോടൊപ്പം തന്റെ ആരാധനാ മുറകള്‍ പാലിക്കുന്നതിനു സ്വസ്ഥവും സന്നദ്ധവുമായ മനസ്സും ശരീരവും സൃഷ്ടിക്കാന്‍ അനിവാര്യമാണതെന്നു  ഇമാമുകള്‍ വ്യക്തമാക്കുന്നു. ഇമാം റാസി (റ) പറയുന്നു: മനുഷ്യ മനസ്സ് കാമത്വരയും രതിമൂര്‍ച്ഛാ വിചാരവുമായി കഴിഞ്ഞുകൂടുമ്പോള്‍ ഇബാദത്തിനു വേണ്ടത്ര സന്നദ്ധത കാണിച്ചുകൊള്ളണമെന്നില്ല. ലൈംഗിക പൂര്‍ത്തി ഉറപ്പു വരുത്തിയാല്‍ ഈ അവസ്ഥ മാറും. ഇബാദത്തിനു മനസ്സ് ഒഴിഞ്ഞു കിട്ടാന്‍ അത് കാരണമാകും (റാസി: 5/117).
ഇമാം മുഹമ്മദ് സമര്‍ഖന്ദി പറയുന്നു: ലൈംഗിക വികാരം ഒഴികെ മനുഷ്യന്റെ ഏതു വികാരവും അവനെ പരുഷമാക്കും. എന്നാല്‍, കാമവികാരത്തിന്റെ പൂര്‍ത്തീകരണം മനസ്സിനെ നിര്‍മലമാക്കും. ഇതുകൊണ്ടാണ് പ്രവാചകന്മാര്‍ വരെ ഇതു ചര്യയായി സ്വീകരിച്ചത് (ബുസ്താനുല്‍ ആരിഫീന്‍: 119).
രതിരീതികള്‍ തെറ്റും ശരിയും
സാധ്യവും സുഖപ്രദവും ആരോഗ്യകരവുമായ ഏതു രീതിയിലും ലൈംഗിക ബന്ധമാവാം. ഇമാം ഇബ്‌നു ഹജര്‍ പറയുന്നു: ശാരീരിക ബന്ധത്തിലെര്‍പ്പെടുമ്പോള്‍ ഏതു രീതിയും അനുവദനീയമാണ്. കറാഹത്തുമില്ല. എന്നാല്‍, പിന്‍ദ്വാര ബന്ധം പാടില്ല (തുഹ്ഫ: 7/217).
ഇസ്‌ലാം കര്‍ശനമായി വിലക്കിയതാണ് പിന്‍ദ്വാരഭോഗം. അല്ലാഹുവിന്റെ പ്രവാചകന്‍ ലൂഥ് നബിയുടെ കാലത്തെ ജനതയുടെ നീച വൃത്തി എന്ന നിലക്ക് ഇതിന് ലിവാഥ് എന്നു പറയുന്നു. സ്ത്രീ പുരുഷ ഭേദമന്യേ ഏതൊരാളെ ലിവാഥ് നടത്തുന്നതും തെറ്റാണ്. സ്വന്തം ഭാര്യയെ ആണെങ്കിലും നിഷിദ്ധം തന്നെ. പുരുഷനെയോ അന്യസ്ത്രീയെയോ ഈ നീചവൃത്തി ചെയ്താല്‍ അത്  വ്യഭിചാരമാണ് (തുഹ്ഫ: 9/103).
പ്രവാചകന്‍ പറഞ്ഞു: അല്ലാഹു സത്യം പറയാന്‍ ലജ്ജയുള്ളവനല്ല. നിങ്ങള്‍ ഭാര്യമാരുടെ പിന്നില്‍  ഭോഗിക്കാതിരിക്കുക (ഇബ്‌നു മാജ). ഭാര്യയുമായി പിന്‍ദ്വാരത്തില്‍ രതി നടത്തിയവന്‍ മുഹമ്മദ് നബിക്കിറങ്ങിയ വിശുദ്ധ ഖുര്‍ആനിനെ നിന്ദിച്ചവനാകുന്നു (തുര്‍മുദി). എന്റെ സമുദായത്തിന്റെ മേല്‍ ഞാന്‍ ഏറ്റവും ഭയക്കുന്നത് ലൂഥ് നബിയുടെ ജനതയുടെ നീച ചെയ്തിയാകുന്നു (ഹാകിം).
ഇബ്‌നുല്‍ ഖയ്യിം തന്റെ സാദുല്‍ മആദില്‍ പറയുന്നു: ഭോഗകാര്യത്തില്‍ സ്ത്രീകള്‍ക്കുമുണ്ട് അവകാശങ്ങള്‍.  പിന്‍ദ്വാരത്തില്‍ ഭോഗിക്കുന്നത് പ്രസ്തുത അവകാശം ഹനിക്കലാകുന്നു. ദമ്പതികള്‍ക്കിടയില്‍ കടുത്ത നീരസത്തിനും വിയോജിപ്പിനും ഇത് ഹേതുവാകും. ബന്ധവിച്ഛേദത്തില്‍വരെ ചെന്നെത്തിക്കും. അല്‍പം ലക്ഷണശാസ്ത്രം അറിയാവുന്നവനു കണ്ടെത്താവുന്ന വിധത്തില്‍ മുഖത്തെ വെണ്‍മ മാഞ്ഞ്  പാടുകളുണ്ടാകും (സാദുല്‍ മആദ്: 4/262).
രണ്ടു പുരുഷന്മാര്‍ പരസ്പരം കാമം തീര്‍ക്കുന്നതും സ്ത്രീകള്‍ പരസ്പരം സുഖിക്കുന്നതും ഇസ്‌ലാം  കര്‍ശനമായി വിലക്കിയിട്ടുണ്ട്. ആണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ഭോഗം നിഷിദ്ധമാണ്. അത്തരക്കാരെ ഇസ്‌ലാമിക ഭരണാധികാരികള്‍ക്ക് ശിക്ഷിക്കാന്‍ അവകാശമുണ്ട്. പ്രവാചകന്‍ പറഞ്ഞു: കാമപൂര്‍ത്തിക്ക് ആണ്‍കുട്ടിയെ സമീപിക്കുന്നവന്‍ അല്ലാഹുവിന്റെ കോപത്തിലായി പ്രഭാത-പ്രദോഷങ്ങള്‍ പിന്നിടുന്നവരാകുന്നു (ഥബ്‌റാനി, ബൈഹഖി). പരസ്പരം ശരീരത്തില്‍ കയറുന്ന സ്ത്രീകളുടെ സാക്ഷ്യം സ്വീകരിക്കാന്‍ പാടില്ല (ഥബ്‌റാനി). ഇമാം ഖഥീബുശ്ശിര്‍ബീനി പറയുന്നു: സ്ത്രീകള്‍ പരസ്പരം ലൈംഗിക സുഖമാസ്വദിക്കല്‍ ഖാദിയുടെ ശിക്ഷക്കു കാരണമാകുന്ന കുറ്റമാണ് (ശര്‍വാനി: 9/104).
വികാര ശമനത്തിന് ചിലരുപയോഗിക്കുന്ന മാര്‍ഗമാണ് സ്വയംഭോഗം. ഇതു ഇസ്‌ലാം വിലക്കിയതാണ്. സൈനുദ്ദീന്‍ മഖ്ദൂം (റ) പറയുന്നു: മുഷ്ടിമൈഥുനം സ്വന്തം കൈകൊണ്ടാണെങ്കിലും അന്യരുടെ കൈകൊണ്ടാണെങ്കിലും നിഷിദ്ധമാണ്. ഇതിനു ഖാദി മാന്യമായ ശിക്ഷ നല്‍കണം. വ്യഭിചാരത്തിലേക്ക് നീങ്ങുമെന്ന ഭയംമൂലം സ്വയംഭോഗം നടത്തലും നിഷിദ്ധംതന്നെ (ഫതഹുല്‍ മുഈന്‍: 446).
ലൈംഗിക ബലഹീനതക്ക് സ്വയം ഭോഗം ഒരു പ്രധാന കാരണമായി വരുന്നു. ഉസ്മാനുദ്ദഹബി പറയുന്നു: സ്വയം ഭോഗം ലൈംഗിക ശക്തി തകര്‍ക്കും. ലിംഗോദ്ധാരണ ശേഷി നശിപ്പിക്കും (ഥിബ്ബുന്നബവി).  മുഷ്ടിമൈഥുനം സ്വന്തം ഇണയുടെ കൈകൊണ്ടാണെങ്കില്‍ നിഷിദ്ധമല്ലെങ്കിലും കറാഹത്താണ് (തുഹ്ഫ, ശര്‍വാനി: 9/104).
വികാരശമനം അവിഹിത വഴിയില്‍
അവിഹിത വഴിയില്‍ വികാരം ശമിപ്പിക്കല്‍ ആക്ഷേപാര്‍ഹവും കടുത്ത തെറ്റുമാണ്. ആര്‍ത്തവ-പ്രസവ രക്ത കാലത്തും ലൈംഗിക ബന്ധം നിഷിദ്ധമാണ്. ഇത് മദ്ഹബുകളുടെ ഇമാമുകളുടെ ഖണ്ഡിതാഭിപ്രായമാണ്. ഈ അവസരത്തില്‍ മുട്ടുപൊക്കിളിനിടെ സുഖാസ്വാദനം നിഷിദ്ധമാണെന്നാണ് പ്രബല വീക്ഷണം (തുഹ്ഫ: 1/389, നിഹായ: 1/330).
ഇമാം ഗസ്സാലി (റ) പറയുന്നു: ആര്‍ത്തവ കാലത്തെ ശാരീരിക ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിനു കുഷ്ഠരോഗം വരാന്‍ സാധ്യതയുണ്ട് (ഇഹ്‌യ: 2/50). ഉസ്മാനുദ്ദഹബി പറയുന്നു: ആര്‍ത്തവ രക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട് (ഥിബ്ബുന്നബവി).
ഇസ്തിഹാളത്തു രക്തം പുറപ്പെടുന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. അത് രോഗ സംബന്ധമായി പുറത്തുവരുന്ന രക്തമാണ്. ആര്‍ത്തവ രക്തമോ പ്രസവ രക്തമോ  അല്ല (ഫതാവല്‍ കുബ്‌റ: 2/94). ഗര്‍ഭിണികളുമായും മുലയൂട്ടുന്ന അവസരത്തിലും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത്, ശിശുവിന് ബുദ്ധിമുട്ടുവരും എന്നു ഭയമുണ്ടെങ്കില്‍ കറാഹത്തും തകരാറു സംഭവിക്കുമെന്നുറപ്പുണ്ടെങ്കില്‍ നിഷിദ്ധവുമാണ് (തുഹ്ഫ: 7/217).
വികാരനിയന്ത്രണം
ലൈംഗിക ബന്ധത്തിന് ആഗ്രഹം തോന്നുകയും  എന്നാല്‍ വിവാഹത്തിനു സാധിക്കാതെ വരികയും ചെയ്താല്‍ നോമ്പനുഷ്ഠിച്ചുകൊണ്ട് വികാരം നിയന്ത്രിക്കണമെന്നാണ് മതം കല്‍പിക്കുന്നത്. ഒരു കാരണവശാലും മരുന്നുപയോഗിച്ച് വികാരത്തെ നശിപ്പിക്കരുത്.
കര്‍പൂരം പോലെയുള്ള മരുന്നുപയോഗിച്ച് വികാരം ദുര്‍ബലമാക്കല്‍ കറാഹത്തും പാടെ നശിപ്പിക്കല്‍ നിഷിദ്ധവുമാണ് (ജമല്‍: 4/117, ശര്‍വാനി: 7/186). കര്‍പൂരം ഉപയോഗിച്ച് കാമം മരവിപ്പിച്ച ചിലര്‍ പിന്നീട് വിലപിടിപ്പുള്ള മരുന്നുകള്‍ സേവിച്ച് അത് വീണ്ടെടുക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല (തുഹ്ഫ: 7/186).
അല്ലാഹു മനുഷ്യനു നല്‍കിയ കാമശക്തി അവിഹിത ബന്ധത്തിലൂടെ തീര്‍ക്കുന്നതും അതിനെ നശിപ്പിക്കുന്നതും ഇസ്‌ലാം വിലക്കിയിട്ടുള്ളതാണ്. ചുരുക്കത്തില്‍ മനുഷ്യന്റെ ജീവിതത്തില്‍ സെക്‌സിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍, പാശ്ചാത്യ ലോകത്തിന്റെ ഫ്രീസെക്‌സ് സംസ്‌കാരം അതേപടി നമ്മിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു ദു:ഖസത്യമാണ്. അതുകൊണ്ടുതന്നെ, ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നായി സെക്‌സ് എന്ന പദം മാറിയിട്ടുണ്ട്. ഇത് തരുത്തപ്പെടേണ്ടതാണ്. കാരണം, മതവീക്ഷണത്തില്‍ സെക്‌സിനു പ്രാധാന്യവും ശ്രേഷ്ഠതയും പുണ്യവും ഉണ്ട്. ഇതു പ്രമാണം മൂലം തെളിഞ്ഞതാണെന്നു  സുതരാം വ്യക്തമായല്ലോ.
അവിഹിത ബന്ധം
കൊലപാതകം കഴിഞ്ഞാല്‍ ഏറ്റവും വലിയ കുറ്റമാണ് വ്യഭിചാരം. ഇത് അനുവദനീയമായ ഒരു സമുദായവും മുമ്പു കഴിഞ്ഞുപോയിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. അത് നീചവൃത്തിയും ദുശിച്ച മാര്‍ഗവുമാണ്. പ്രവാചകന്‍ പറഞ്ഞു: അവിഹിത ബന്ധം വ്യാപകമായാല്‍ പ്ലേഗും പൂര്‍വികര്‍ കണ്ടിട്ടില്ലാത്ത വേദനാജനകമായ രോഗങ്ങളും ജനങ്ങള്‍ക്കു പിടിപെടും (ഇബ്‌നു മാജ).
വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ വ്യഭിചാരം നടത്തിയാല്‍ അവരെ എറിഞ്ഞുകൊല്ലാനും അല്ലാത്തവരെ നൂറ് അടി അടിക്കാനും ഒരു വര്‍ഷം നാടു കടത്താനും ഇസ്‌ലാമിക ഭരണാധികാരികള്‍ക്ക് മതം അനുമതി നല്‍കുന്നു. ഈ കടുത്ത തെറ്റ് സംഭവിക്കാനിട നല്‍കുന്ന സാഹചര്യം ഒഴിവാക്കണം.
പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത സ്ത്രീകളുടെ അടുത്തേക്ക് നിങ്ങള്‍ ചെല്ലരുത്. നിശ്ചയം നിങ്ങളില്‍ രക്തചംക്രമണം ചെയ്യുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നുണ്ട് (തുര്‍മുദി). ഒരു പുരുഷനും സ്ത്രീയും തനിച്ചാവുകയില്ല; അവര്‍ക്കിടയില്‍ മൂന്നാമതായി ഒരു പിശാച് ഉണ്ടായിട്ടല്ലാതെ (തുര്‍മുദി). മേല്‍ഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലമായതുമായ അടുപ്പിന്റെ ആകൃതിയിലുള്ള ഒരു ഗുഹ ഇസ്‌റാഇന്റെ രാത്രി പ്രവാചകന്‍ കണ്ടു. അതില്‍ തീ കത്തിക്കപ്പെടുന്നു. പൂര്‍ണ നഗ്നരായ നിരവധി സ്ത്രീ പുരുഷന്മാര്‍ അതിലുണ്ട്. തീ ഉയരുമ്പോള്‍ അവര്‍ ഉയര്‍ന്നു പുറത്തേക്കു തള്ളപ്പെടും. തീ അടങ്ങുമ്പോള്‍ അവര്‍ താഴേക്കു വീഴും. ജിബ്‌രീല്‍ (അ) പറഞ്ഞു: ഇവര്‍ വ്യഭിചാരികളാണ് (ബുഖാരി).